ഈ വര്‍ഷം മുതൽ സിബിഎസ്ഇ പത്താം ക്ലാസില്‍ രണ്ട് ഘട്ടമായി വാര്‍ഷിക പരീക്ഷ; ആദ്യഘട്ടം ഫെബ്രുവരിയില്‍, രണ്ടാമത്തേത്
ന്യൂഡല്‍ഹി: 2025ല്‍ ആരംഭിക്കുന്ന അധ്യായന വര്‍ഷത്തില്‍ പത്താം ക്ലാസ് വാര്‍ഷിക പരീക്ഷയെ രണ്ട് ഘട്ടങ്ങളായി സംഘടിപ്പിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ആദ്യഘട്ട പരീക്ഷ ഫെബ്രുവരിയിലും രണ്ടാംഘട്ട പരീക്ഷ മേയിലുമാണ് നടത്തപ്പെടുന്നത്. ഫെബ്രുവരിയിലെ ആദ്യഘട്ട പരീക്ഷയില്‍ എല്ലാ വിദ്യാര്‍ഥികളും നിര്‍ബന്ധമായി പങ്കെടുക്കണം. മേയില്‍ നടക്കുന്ന രണ്ടാം ഘട്ട പരീക്ഷ ഓപ്ഷണല്‍ ആയിരിക്കും – മാര്‍ക്കുകള്‍ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രം പങ്കെടുക്കാം. ആദ്യഘട്ട പരീക്ഷാഫലം ഏപ്രിലിലും രണ്ടാം ഘട്ടത്തിന്റേത് ജൂണിലും പ്രസിദ്ധീകരിക്കും. ഇന്റേണല്‍ അസസ്‌മെന്റ് (Internal Assessment) ഒരു തവണ മാത്രമേ നടത്തൂ. സാമൂഹിക ശാസ്ത്രം, ശാസ്ത്രം, ഗണിതം, ഭാഷകള്‍ എന്നിവയില്‍ നിന്നുള്ള മൂന്നു വിഷയങ്ങളില്‍ വരെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് മെച്ചപ്പെടുത്താന്‍ അവസരമുണ്ടാകും. മൂല്യനിര്‍ണയം കൂടുതല്‍ കാര്യക്ഷമമാക്കാനും ആവര്‍ത്തനം കുറയ്ക്കാനുമാണ് ഈ തീരുമാനമെന്ന് സിബിഎസ്ഇ വ്യക്തമാക്കി.